എം ജെ ജോണിയെ അനുസ്മരിച്ചു

ആലുവയിൽ എം ജെ ജോണി അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
ആലുവ
സിപിഐ എം ആലുവ ഏരിയ സെക്രട്ടറിയായിരിക്കെ അപകടത്തിൽ മരിച്ച എം ജെ ജോണിയുടെ അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
ആലുവ കടത്തുകടവ് സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന അനുസ്‌മരണത്തിൽ ജില്ലാ കമ്മിറ്റി അംഗം വി സലിം അധ്യക്ഷനായി. ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗം എൻ സി ഉഷാകുമാരി, പി എം സഹീർ, രാജീവ് സക്കറിയ, ആഷിക്ക് ജോണി എന്നിവർ സംസാരിച്ചു.










0 comments