വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് എസ്‌എച്ച്

ഹെലൻ ഓക്സിലിയ ഫിലിപ്പ്
തിരുവല്ല
എംജി സർവകലാശാല കലോത്സവത്തിൽ നാലാംദിവസവും പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് തേവര എസ്‌എച്ച് കോളേജ്. മൂന്നാം ദിവസം വരെ രണ്ടാംസ്ഥാനത്തായിരുന്ന തൃപ്പൂണിത്തുറ ആർഎൽവി കോളേജിനെ പിന്നിലാക്കി എറണാകുളം മഹാരാജാസ് കോളേജ് രണ്ടാമതെത്തി.
ഒന്നാംസ്ഥാനത്തുള്ള എസ്എച്ച് കോളേജിന് 76 പോയിന്റാണുള്ളത്. മഹാരാജാസിന് 66 പോയിന്റാണുള്ളത്. മൂന്നാമതുള്ള ആർഎൽവി കോളേജ് 58 പോയിന്റും നേടി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എറണാകുളം ജില്ലയിലെ കോളേജുകളാണ് പരസ്പരം ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്.
അതിരുകളില്ല സംഗീതം
പാശ്ചാത്യ സംഗീതത്തിൽ ഒന്നാം സ്ഥാനം ലഭിച്ച തേവര സേക്രട്ട് ഹാർട്ട് കോളേജിലെ എം എ ഇംഗ്ലീഷ് വിദ്യാർഥിനിയായ ഹെലൻ ഓക്സിലിയ ഫിലിപ്പ് ഇരുപത് വർഷമായി മലയാളത്തിന്റെ മകളാണ്. ഊട്ടിയിൽ നിന്ന് ഇരുപത് വർഷം മുൻപ് കുടുംബമായി എത്തി അങ്കമാലി മഞ്ഞപ്രയിൽ സ്ഥിരതാമസമാക്കിയവരാണ് ഹെലനും കുടുംബവും. ഐസിഎസ്ഇ കലോത്സവത്തിൽ നാല് വര്ഷം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുള്ള ഹെലന് 2024 ൽ സർവകലാശാല തലത്തിൽ ഗിറ്റാറിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. അധ്യാപകരായ ഫിലിപ്പ്, മലർ ദമ്പതികളുടെ മക ളായ ഹെലന്റെ അച്ഛൻ സംഗീത അധ്യാപകനാണ്. പത്താം ക്ലാസ് വിദ്യാർഥിയായ ജാക്‌സൺ പിലിപ്പ് ഏക സഹോദരനാണ്.










0 comments