Deshabhimani

ലുലു ഫുഡ് 
കാർണിവൽ തുടങ്ങി

Lulu Food Carnival

ലുലു ഫുഡ് കാർണിവൽ നടി വിൻസി അലോഷ്യസും 
യൂട്യൂബർ കെഎൽ ബ്രോ ബിജു ഋത്വിക്കും കുടുംബവുംചേർന്ന് 
പിസ മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 12, 2026, 04:09 AM | 1 min read

കൊച്ചി


രുചിവൈവിധ്യങ്ങളുമായി ലുലു മാളിൽ ഫുഡ് കാർണിവൽ ആരംഭിച്ചു. നടി വിൻസി അലോഷ്യസും യൂട്യൂബർ കെഎൽ ബ്രോ ബിജു ഋത്വിക്കും കുടുംബവും ചേർന്ന് കൂറ്റൻ പിസ മുറിച്ച് ഉദ്ഘാടനം ചെയ്തു.


ലുലു മീഡിയ ഹെഡ് എൻ ബി സ്വരാജ്, ലുലു കൊച്ചി ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, റീജണൽ ഫ്രഷ് ഫുഡ് മാനേജർ കെ കെ അഭീഷ്, ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ്നായർ, അസിസ്റ്റന്റ് ബയ്യിങ്ങ് മാനേജർ ശ്യാം ജയകുമാർ, തമീമി ഫുഡ്സ് സിഎംഡി കെ എച്ച് നൗഷാദ്, ഡയറക്ടർമാരായ കെ എൻ സമീർ, കെ എൻ റമീസ് എന്നിവർ സംസാരിച്ചു.


പ്രമുഖ ബ്രാൻഡുകളുടെ സ്റ്റാളുകളിൽ ഇന്ത്യൻ, അറബിക്, ചൈനീസ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ രുചികൾ ആസ്വദിക്കാൻ അവസരമുണ്ട്. ഗ്രോസറി, ഫ്രഷ് ഫുഡ്‌, ​ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് ഇളവുകളുണ്ട്. മേള 15ന് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home