'ദ പാരഡോക്‌സ് ഓഫ് കണ്ടിന്യുറ്റി'- ചിത്രപ്രദര്‍ശനം തുടങ്ങി

'ദ പാരഡോക്‌സ് ഓഫ് കണ്ടിന്യുറ്റി' ചിത്രപ്രദര്‍ശനത്തില്‍നിന്ന്
കൊച്ചി
ലളിതകലാ അക്കാദമിയുടെ ചിത്രകലാ പുരസ്കാര ജേതാവ് ജി അജിത് കുമാർ വരച്ച ചിത്രങ്ങളുടെ പ്രദർശനം- 'ദ പാരഡോക്‌സ് ഓഫ് കണ്ടിന്യുറ്റി' ദർബാർ ഹാൾ ആർട് ഗ്യാലറിയിൽ കവി സെറീന ഉദ്ഘാടനം ചെയ്തു.
ജലച്ഛായത്തിലും അക്രിലിക്കിലുമായി അജിത് കുമാർ വരച്ച ഇരുപതോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഓരോ കാലത്തിലും അവസ്ഥയിലുമുള്ള സ്ത്രീ പ്രതിരോധങ്ങളെ വായിച്ചെടുക്കാനാകുന്ന ചിത്രങ്ങളാണിവ. മൂന്നാറിലെ ഗോമതിയുടെ പ്രതിഷേധം, മുത്തങ്ങ സമരം, കാശ്മീരിലെ വിദ്യാർഥിനികളുടെ പ്രതിരോധം തുടങ്ങിയവയും കാലാതീതമായ ചെറുത്തുനിൽപ്പുകളുടെ നിസഹായതയും കരുത്തും ഒരുപോലെ വിളിച്ചോതുന്ന ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. പകല്‍ 11 മുതല്‍ വൈകിട്ട് ഏഴുവരെയാണ് പ്രദര്‍ശനം. 20ന് സമാപിക്കും.







0 comments