ad
Deshabhimani

പാചകവാതക സിലിണ്ടർ 
പൊട്ടിത്തെറിച്ച് വീടുകൾ കത്തി

lpg blast
വെബ് ഡെസ്ക്

Published on Aug 09, 2025, 01:48 AM | 1 min read


നെടുമ്പാശേരി

ആലുവ ദേശം കുന്നുംപുറം പിവിഎസ് ഫ്ലാറ്റിനുപുറകിലുള്ള അമ്പാട്ട്പള്ളം കോളനിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കോളനിയിലെ തോപ്പിൽപ്പറമ്പിൽ പ്രഭാ ദിലീപ് താമസിക്കുന്ന ഷെഡ് പൂർണമായും അയൽവാസി വിൻസെന്റ്​ ഷാജിയുടെ വീട് ഭാഗികമായും കത്തിനശിച്ചു. ഷാജിയുടെ വീട്ടിലെ വാഷിങ്​ മെഷീൻ അടക്കമുള്ള വീട്ടുപകരണങ്ങളാണ് കത്തിനശിച്ചത്.


ഇരുവീടുകളിലും താമസക്കാർ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. വെള്ളി രാത്രി 8.30 നായിരുന്നു അപകടം. പ്രഭാ ദിലീപ് തൊട്ടടുത്ത വീട്ടിൽ ടിവി കാണാൻ പോയ സമയത്താണ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഷെഡിന് തീപിടിച്ചത്. ഷാജിയും കുടുംബവും ബംഗളൂരുവിൽ ആയിരുന്നു. സമീപവാസികൾ അവരവരുടെ വീടുകളിലെ ടാങ്കിൽ ശേഖരിച്ച വെള്ളം ഒഴിച്ച്​ കെടുത്തിയതോടെ സമീപപ്രദേശത്തേക്ക് തീ പടരുന്നത്​ തടഞ്ഞു. ആലുവ അഗ്നിരക്ഷാസേനയെത്തി തീ പൂർണമായും അണച്ചു. പ്രഭയുടെ വീട്ടിൽ കത്തിച്ചുവച്ച നിലവിളക്കിൽനിന്നാണ് തീപടർന്നതെന്ന് കരുതുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home