ad
Deshabhimani

സ്നേഹക്കൂട്ടായ്‌മ നടന്നു

love group

പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച ‘നന്മയോടെ നാടിനൊപ്പം’ സ്നേഹക്കൂട്ടായ്‌മ ഫോറം സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 20, 2026, 01:54 AM | 1 min read

പിറവം


പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച ‘നന്മയോടെ, നാടിനൊപ്പം’ സ്നേഹക്കൂട്ടായ്‌മ ഫോറം സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ബിനു മാത്യു അധ്യക്ഷനായി. പ്രതിഭാസംഗമം പിറവം നഗരസഭാ ചെയർപേഴ്സൺ കെ ആർ പ്രദീപും "കുഞ്ഞിളംകൈയിൽ' സമ്മാനവിതരണം സ്കൂൾ മാനേജർ ഫാ. വർഗീസ് മഠത്തിക്കുന്നത്തും ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഷിബു തോമസ് ഗുരുവന്ദനം നിർവഹിച്ചു.


സംസ്ഥാന കമ്മിറ്റി അംഗം ഡോ. ജോസഫ് കോലഞ്ചേരിൽ മാതാപിതാക്കന്മാരെ ആദരിച്ചു. താലൂക്കിലെ മികച്ച സ്കൂളിനുള്ള അവാർഡ് പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിനും ബെസ്റ്റ് അക്കാദമിക് ഗൈഡൻസ് അവാർഡ് മൈ ലൈഫ് ഫൗണ്ടേഷനും നൽകി. ആർഎൽവി സാലി രാജഗോപാൽ, എം കെ ഡാനിയേൽ, എൽബി പൗലോസ്, പ്രിൻസ് ഡാലിയ, ജോമി എം ജോർജ് എന്നിവരെ ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ജിജിമോൾ ജോജി, പി യു ഗീതു, ബിപിൻ റോഷ്, എം നികേഷ്, ബ്രീസി പൗലോസ്, മായ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home