വരാപ്പുഴയിൽ കണ്ടെയ്നർ ലോറി മറിഞ്ഞു ; ദേശീയപാതയിൽ ഗതാഗതക്കുരുക്ക്

വരാപ്പുഴ
ദേശീയപാതയിൽ എസ്എൻഡിപി കവലയ്‌ക്കും പുത്തൻപള്ളി പാലത്തിനുമിടയ്‌ക്ക് കണ്ടെയ്നർ ലോറി മറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ആഗ്രയിൽനിന്ന് കാക്കനാടുള്ള ദേവികുളം ഡിസ്റ്റിലറിയിലേക്ക് ഒഴിഞ്ഞകുപ്പികൾ കൊണ്ടുവന്ന ജയ്‌പുർ എക്സ്പ്രസ് കമ്പനിയുടെ ലോറിയാണ് മറിഞ്ഞത്.
ഡ്രൈവർ ഹരിയാന സ്വദേശി റാഷിദ് അത്ഭുതകരമായി രക്ഷപ്പെട്ടു. വരാപ്പുഴ പൊലീസ് സ്ഥലത്തെത്തി കണ്ടെയ്നർ ഉയർത്താനുള്ള ശ്രമങ്ങൾ തുടങ്ങിയെങ്കിലും നേരം പുലർന്നതോടെ എറണാകുളം– തൃശൂർ ദേശീയപാതയിൽ കടുത്ത ഗതാഗതക്കുരുക്കായി. ചേരാനല്ലൂരിൽനിന്നെത്തിച്ച മൂന്ന് ക്രെയിനുകളുടെ സഹായത്തോടെയാണ് ലോറി ഉയർത്തിയത്. റോഡിൽ പരന്ന എണ്ണയും ഓയിലും കഴുകിമാറ്റി ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.










0 comments