ad
Deshabhimani

"സെനാബ്' ലോഗോ പ്രകാശിപ്പിച്ചു

logo

സെനാബ് ലോഗോ വ്യവസായ മന്ത്രി പി രാജീവ് പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jan 28, 2026, 12:42 AM | 1 min read

​കളമശേരി

ഉന്നത വിദ്യാഭ്യാസരംഗത്ത് ഗവേഷണവും ഗവേഷണഫലങ്ങൾ ജനങ്ങളിലെത്തിക്കാനും ലക്ഷ്യമിട്ട് സർക്കാർ ആസൂത്രണം ചെയ്ത മികവിന്റെ കേന്ദ്രങ്ങളിലൊന്നായ സെന്റർ ഫോർ ന്യൂറോ ഡീജനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്തിന്റെ (സെനാബ്) ലോഗോ വ്യവസായമന്ത്രി പി രാജീവ് പ്രകാശിപ്പിച്ചു.


പ്രായമായവരിലെ നാഡീസംബന്ധമായ (ന്യൂറോഡീജനറേറ്റീവ്) രോഗങ്ങൾക്ക് പരിഹാരം കാണുക, അവർക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുക, കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്ന ബ്രെയിൻ ഫോഗ് പോലുള്ള അവസ്ഥയ്‌ക്ക് പരിഹാരം കാണുക എന്നിവ ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യസ്ഥാപനമാണ് സെനാബ്. കിഫ്ബി രണ്ടുഘട്ടങ്ങളിലായി 100 കോടി രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ സൗകര്യങ്ങളൊരുക്കും. സെന്റർ കളമശേരിയിൽ കുസാറ്റ് ക്യാമ്പസിലാണ് പ്രവർത്തിക്കുക. സെനാബ് ന്യൂറോ സയൻസിൽ ഗവേഷണവും സോഷ്യൽ ന്യൂറോ സയൻസ്‌വഴി സാമൂഹ്യ ഇടപെടലും നടത്തും.


​മന്ത്രി രാജീവിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ലോഗോ ഏറ്റുവാങ്ങി. സെനാബ് ഡയറക്ടർ ഇൻ ചാർജ് ഡോ. ബേബി ചക്രപാണി, ഡോ. താര സുധാദേവി, ഡോ. ലിമ രാജ്, കെ രാജഗോപാൽ എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home