ലൈബ്രറി കൗൺസിൽ ഹ്രസ്വചിത്ര മത്സരം: "ഇന്റ്യൂഷൻ' മികച്ച ചിത്രം

ജില്ല ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 'ഇന്റ്യൂഷൻ' സിന്റെ അണിയറ പ്രവർത്തകർക്ക് എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത് അവാർഡ് സമ്മാനിക്കുന്നു
കൊച്ചി
ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൽ ജവഹർ ആർട്സ് ക്ലബ് ആൻഡ് ലൈബ്രറിയും ജിഎച്ച്എസ് തത്തപ്പിള്ളിയും ഒരുക്കിയ "ഇന്റ്യൂഷൻ' ഒന്നാംസ്ഥാനം നേടി.
മറ്റക്കുഴി അനശ്വര ഗ്രാമീണ വായനശാല നിർമിച്ച "ലഹരിമുക്തം ഭയരഹിതം', ചൊവ്വര ജനരഞ്ജിനി വായനശാലയും ഗവ. ഹയർ സെക്കൻഡറി സ്കൂളും ചേർന്നൊരുക്കിയ "പ്രിവൻഷൻ ഇസ് ബെറ്റർ ദാൻ ക്യുവർ' എന്നീ ഹ്രസ്വചിത്രങ്ങൾ രണ്ടും മൂന്നും സ്ഥാനം നേടി. വിജയികൾക്ക് എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത് പുരസ്കാരം വിതരണം ചെയ്തു. എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ ഹ്രസ്വചിത്ര പ്രദർശനവും പുരസ്കാര വിതരണവും സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത അധ്യക്ഷനായി.
പ്രൊഫ. ഇ എസ് സതീശൻ ഹ്രസ്വചിത്ര നിർമാണത്തെക്കുറിച്ച് പ്രഭാഷണം നടത്തി. നിരൂപകൻ പ്രൊഫ. ഷാജി ജോസഫ്, നോവലിസ്റ്റ് വിനോദ് കൃഷ്ണ, സംവിധായിക ശിൽപ്പ അലക്സാണ്ടർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ജി സജീവ്, ജോയിന്റ് സെക്രട്ടറി രഥീഷ്‌കുമാർ കെ മാണിക്യമംഗലം, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ് എന്നിവർ സംസാരിച്ചു.










0 comments