നവീകരിച്ച മുപ്പത്തടം യുവജനസമാജം വായനശാല ഉദ്ഘാടനം ഇന്ന്

ആലുവ
"ഗ്രന്ഥശാലകൾക്കൊപ്പം കളമശേരി’ പദ്ധതിയുടെ ഭാഗമായി നവീകരിച്ച മുപ്പത്തടം യുവജനസമാജം വായനശാല വ്യാഴം വൈകിട്ട് അഞ്ചിന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ സേതു മുഖ്യാതിഥിയാകും.
പരിപാടിയോടനുബന്ധിച്ച് കവിത, ഗാനാലാപനങ്ങളുടെ സർഗസന്ധ്യ എന്നിവ അരങ്ങേറും. മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ കളമശേരി മണ്ഡലത്തിലെ ഗ്രന്ഥശാലകളുടെ നവീകരണവും ആധുനികവൽക്കരണവും ലക്ഷ്യമിട്ടാണ് ‘ഗ്രന്ഥശാലകൾക്കൊപ്പം കളമശേരി’ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.










0 comments