ad
Deshabhimani

മണ്ഡലം വികസനമുന്നേറ്റ ജാഥകൾ നാളെമുതൽ

Photo
വെബ് ഡെസ്ക്

Published on Jan 31, 2026, 03:00 AM | 2 min read


കൊച്ചി

കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി എംപി നയിക്കുന്ന എൽഡിഎഫ്‌ മധ്യമേഖലാ ജാഥയുടെ പ്രചാരണാർഥം 14 മണ്ഡലങ്ങളിലും വികസനമുന്നേറ്റ ജാഥകൾ സംഘടിപ്പിക്കും. ഫെബ്രുവരി 10, 11, 13, 14 തീയതികളിലാണ്‌ മധ്യമേഖലാ ജാഥ ജില്ലയിൽ പര്യടനം നടത്തുന്നത്‌. മണ്ഡലം പ്രചാരണ ജാഥകൾക്ക്‌ ഞായറാഴ്‌ച തുടക്കമാകും.

മന്ത്രി പി രാജീവ് നയിക്കുന്ന കളമശേരി നിയോജക മണ്ഡലം ജാഥ ഫെബ്രുവരി ഏഴിന് രാവിലെ എട്ടിന് കങ്ങരപ്പടിയിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. എട്ടിന് വൈകിട്ട് 4.30ന് കുന്നുകരയിൽ സമാപിക്കും.


വൈപ്പിൻ–കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ (ക്യാപ്‌റ്റൻ), അഞ്ചിന്‌ കോതാട്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ ഉദ്‌ഘാടനം ചെയ്യും. എട്ടിന്‌ സമാപിക്കും. കൊച്ചി–കെ ജെ മാക്സി എംഎൽഎ, ഉദ്ഘാടനം 5ന് കുമ്പളങ്ങിയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. 7ന്‌ സമാപിക്കും.


കോതമംഗലം– ആന്റണി ജോൺ എംഎൽഎ, അഞ്ചിന്‌ വട്ടാട്ടുപാറയിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. എട്ടിന് സമാപിക്കും.


കുന്നത്തുനാട്‌–പി വി ശ്രീനിജിൻ എംഎൽഎ, ഉദ്ഘാടനം അഞ്ചിന് അമ്പലമേട് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ. എട്ടിന് സമാപിക്കും. മൂവാറ്റുപുഴ–സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ, ഉദ്ഘാടനം ഞായറാഴ്‌ച കടവൂരിൽ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക് സി തോമസ്. അഞ്ചിന്‌ സമാപിക്കും.

അങ്കമാലി– ജനതാദൾ എസ്‌ നേതാവ് ബെന്നി മൂഞ്ഞേലി, ഉദ്‌ഘാടനം രണ്ടിന്‌ കുറുമശേരിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺ കുമാർ. അഞ്ചിന് സമാപിക്കും.


പെരുന്പാവൂർ–കേരള കോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറി കെ പി ബാബു, ഉദ്‌ഘാടനം ഞായർ ഒന്നിന്‌ പയ്യാലിൽ സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ അഷറഫ്‌. അഞ്ചിന് സമാപിക്കും.


ആലുവ–സിപിഐ എം ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, ഉദ്ഘാടനം മൂന്നിന്‌ നെടുമ്പാശേരിയിൽ സിപിഐ സംസ്ഥാന ക‍ൗൺസിൽ അംഗം കെ എൻ സുഗതൻ. അഞ്ചിന് സമാപിക്കും.


തൃപ്പൂണിത്തുറ–സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി സി ഷിബു, ഉദ്ഘാടനം രണ്ടിന് എരൂരിൽ ജില്ലാ സെക്രട്ടറി എസ് സതീഷ്. അഞ്ചിന് സമാപിക്കും.

എറണാകുളം–സിപിഐ എം ഏരിയ സെക്രട്ടറി സി മണി, ഉദ്ഘാടനം രണ്ടിന്‌ വൈകിട്ട് വാത്തുരുത്തിയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള. നാലിന്‌ സമാപിക്കും.


തൃക്കാക്കര–സിപിഐ എം ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, ഉദ്ഘാടനം രണ്ടിന് ഇടപ്പള്ളിയിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ആർ മുരളീധരൻ. അഞ്ചിന്‌ സമാപിക്കും.

പിറവം–കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ തോമസ്, ഉദ്ഘാടനം രണ്ടിന് ഇരുമ്പനത്ത്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ. അഞ്ചിന്‌ സമാപിക്കും.


പറവൂർ–സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം കെ എം ദിനകരൻ, ഉദ്ഘാടനം നാലിന് വരാപ്പുഴയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ജോൺ ഫെർണാണ്ടസ്. ഏഴിന് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home