വൈപ്പിൻ ബ്ലോക്കിലെ എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക നൽകി

വൈപ്പിൻ
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശപത്രികകൾ സമർപ്പിച്ചു. ബിഡിഒ ലോറൻസ് അന്റോണിയോ അൽമേഡ പത്രികകൾ സ്വീകരിച്ചു.
സിപിഐ എം ഏരിയ കമ്മിറ്റി അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പ്രൊഫ. കെ കെ ജോഷിയാണ് ആദ്യം പത്രിക നൽകിയത്. സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിലും മറ്റ് എൽഡിഎഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. നേരത്തേ അയ്യന്പിള്ളിയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽനിന്ന് എ പി പ്രിനിലിന്റെ നേതൃത്വത്തിൽ പ്രകടനമായാണ് സ്ഥാനാർഥികൾ ബ്ലോക്ക് ഓഫീസിലേക്ക് എത്തിയത്.









0 comments