ad
Deshabhimani

യുഡിഎഫ് സ്ഥാനാർഥിയുടെ ബന്ധു
മദ്യലഹരിയിൽ ആക്രമിക്കുകയായിരുന്നു

എൽഡിഎഫ്
സ്ഥാനാർഥിക്ക് മർദനം ;
 വിരൽ കടിച്ചുമുറിച്ചു

ldf candidate attacked
വെബ് ഡെസ്ക്

Published on Dec 09, 2025, 01:30 AM | 1 min read


കാക്കനാട്

തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി പി സി മനൂപിനുനേരെ യുഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ ക്രൂരമർദനം. മനൂപിന്റെ കൈവിരൽ കടിച്ചുമുറിച്ചു. തിങ്കൾ വൈകിട്ട് ആറിന് നഗരസഭ ഹെൽത്ത് സെന്റർ വാർഡിൽ മനൂപിന്റെ വീടിനുമുന്നിലെ ബൂത്ത് ഓഫീസിനുസമീപം നിൽക്കുമ്പോഴാണ് മർദനമേറ്റത്.

സഹപ്രവർത്തകർക്കൊപ്പം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുകയായിരുന്നു മനൂപ്‌.


ഇ‍ൗ സമയം യുഡിഎഫ് സ്ഥാനാർഥി സുജിത്തിന്റെ ബന്ധു രാമദാസൻ മദ്യലഹരിയിൽ പാഞ്ഞടുക്കുകയായിരുന്നു. മർദനം തടയാനുള്ള ശ്രമത്തിനിടയിലാണ് മനൂപിന്റെ വലത് കൈയിലെ തള്ളവിരൽ രാമദാസ് കടിച്ചുമുറിച്ചത്. വിരലിൽ ആഴത്തിലുള്ള മുറിവുണ്ട്. അടിവയറിനും മർദനമേറ്റ മനൂപ് തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഐ എം ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, മുനിസിപ്പൽ സെക്രട്ടറി സി കെ ഷാജി, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ടി എൽദോ, മീനു സുകുമാരൻ, ലോക്കൽ സെക്രട്ടറി ടി എ സുഗതൻ എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home