ad
Deshabhimani

അഴിമതിപ്പുഴയായി കുട്ടന്പുഴ

kuttanpuzha panchayath
avatar
ജോഷി അറയ്‌ക്കൽ

Published on Oct 26, 2025, 02:18 AM | 1 min read


കോതമംഗലം

കുട്ടമ്പുഴ പഞ്ചായത്ത് യുഡിഎഫ്‌ ഭരണസമിതി നാടിന് നൽകിയത് അഴിമതിയുടെ തുടർക്കഥകൾ. ഭൂമി കുംഭകോണവും തട്ടിപ്പും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണം പഞ്ചായത്തിനെ അഞ്ചുവർഷം പിന്നോട്ടടിച്ചു. മുൻ എൽഡിഎഫ് ഭരണസമിതി നടപ്പാക്കിയ വികസനങ്ങൾ പാതിവഴിയിലാക്കി. സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികൾ അട്ടിമറിച്ചു. മൂന്ന് ഭരണസമിതി അംഗങ്ങൾ സഹകരണ ബാങ്കിൽ കോടികൾ തട്ടിപ്പ് നടത്തി നിക്ഷേപകരെയും ജീവനക്കാരെയും വഞ്ചിച്ചു. നിയമനടപടികൾ നേരിടുകയാണിവർ. തട്ടിപ്പുകാർക്ക്‌ പ്രസിഡന്റിന്റെ പിന്തുണയും സംരക്ഷണവും.


കുറ്റിയാൻചാൽ സ്കൂൾ കെട്ടിടനിർമാണത്തിന് സർക്കാർ ഒരുകോടി അനുവദിച്ചിട്ടും നിർമാണം അട്ടിമറിച്ചു. വന്യമൃഗശല്യം ഒഴിവാക്കാൻ തുടക്കമിട്ട സർക്കാർ പദ്ധതികൾക്ക് തുരങ്കംവച്ചു. പ്രതിരോധ നടപടിയെടുത്തില്ല. ബഫർസോൺ, പട്ടയ വിഷയങ്ങളിൽ എംഎൽഎ നേതൃത്വം നൽകി. മന്ത്രി പങ്കെടുത്ത ഉന്നതതല യോഗങ്ങളിൽനിന്ന്‌ വിട്ടുനിന്നു. അടിസ്ഥാന വികസനങ്ങൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും സർക്കാർ അനുവദിച്ച കോടിക്കണക്കിന് രൂപ പാഴാക്കി. ലൈഫ് ഭവനപദ്ധതി അട്ടിമറിച്ച് ഭവനരഹിതരുടെ വീടെന്ന സ്വ‌പ്നം തകർത്തു.


 കുടുംബശ്രീയെയും സ്ത്രീസമൂഹത്തെയും കണ്ണീരിലാഴ്‌ത്തി.

 സിഡിഎസ് ചെയർപേഴ്സൺ എൽഡിഎഫ് പ്രവർത്തകയാണെന്ന കാരണത്താൽ കുടുംബശ്രീയുടെ മുറിപൂട്ടി.

 കുടുംബശ്രീ പ്രവർത്തിക്കുന്നത്‌ അംഗങ്ങൾ പിരിവെടുത്ത് വാടകയ്‌ക്ക് എടുത്ത താൽക്കാലിക ഷെഡ്ഡിൽ

 ടൂറിസം ഹബ്ബുകളായ പൂയംകുട്ടി, തട്ടേക്കാട്, മാമലക്കണ്ടം, വടാട്ടുപാറ വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള മേഖലകൾക്ക്‌ അവഗണന

 കുട്ടമ്പുഴ ടൂറിസം വികസനത്തിന് മാസ്റ്റർ പ്ലാൻ ഇല്ല

 30 ലക്ഷം രൂപയുടെ വടാട്ടുപാറ -അമ്മാവൻസിറ്റി, തകിടിപ്പടി കുടിവെള്ള പദ്ധതികൾ പാതിവഴിയിൽ നിലച്ചു.

 പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകൾക്ക്‌ ഫണ്ടില്ല

 കുട്ടമ്പുഴ എഫ്എച്ച്സിക്ക് മതിൽ നിർമിച്ച് ലക്ഷങ്ങൾ തട്ടി.

 സത്രപ്പടി നഗർ പുനരധിവാസത്തിന്റെ പേരിൽ വാസയോഗ്യമല്ലാത്ത രണ്ടേക്കർ ഭൂമി വാങ്ങിയതിൽ വൻ അഴിമതി.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home