എ എം കുഞ്ഞുബാവയെ അനുസ്മരിച്ചു

എ എം കുഞ്ഞുബാവ അനുസ്മരണ സമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
സിപിഐ എം പായിപ്ര സൊസൈറ്റിപ്പടി ബ്രാഞ്ച് സെക്രട്ടറിയും പായിപ്ര സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന എ എം കുഞ്ഞുബാവയുടെ 34–-ാം രക്തസാക്ഷി ദിനാചരണം നടത്തി.
അനുസ്മരണ സമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റി അംഗം ആർ സുകുമാരൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം കെ പി രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
ലോക്കൽ സെക്രട്ടറി ബാബു ബേബി, പികെഎസ് സംസ്ഥാന ട്രഷറർ വി ആർ ശാലിനി, എ അജാസ്, പി എ ബിജു, പായിപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് കെ എസ് രങ്കേഷ് എന്നിവർ സംസാരിച്ചു.










0 comments