കുഫോസില്‍ എസ്എഫ്ഐ തേരോട്ടം

കുഫോസില്‍ മികച്ച വിജയം നേടിയതില്‍ എസ്എഫ്ഐ നേതൃത്വത്തില്‍ നടത്തിയ ആഹ്ലാദപ്രകടനം
കൊച്ചി
ഫിഷറീസ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. സര്‍വകലാശാലയിലെ 17 സീറ്റുകളില്‍ 15 ഇടത്ത് എസ്എഫ്ഐ വിജയിച്ചു. നാമനിര്‍ദേശ പ്രക്രിയ പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ എസ്എഫ്ഐ എതിരില്ലാതെ എട്ട് സീറ്റുകളില്‍ വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടന്ന ഒമ്പത് സീറ്റില്‍ ഏഴിടങ്ങളിലും എസ്എഫ്ഐ വിജയം നേടി.
എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ ആഹ്ലാദ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് രതു കൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എച്ച് നന്ദകുമാർ, തേജസ് പ്രസന്നൻ, എൻ ആർ പ്രണവ് പ്രസാദ്, ക്രിസ് റെക്സ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.









0 comments