ad
Deshabhimani

മന്ത്രി വീണാ ജോർജിനെതിരെ കെഎസ്യു ആക്രമണം ; നാടാകെ 
പ്രതിഷേധമിരമ്പി

ksu attack
വെബ് ഡെസ്ക്

Published on Feb 26, 2026, 01:00 AM | 1 min read


കൊച്ചി

ആരോഗ്യമന്ത്രി വീണാ ജോർജിനുനേരെ കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ നാടാകെ പ്രതിഷേധം. നാടിനെ ഞെട്ടിച്ച ആക്രമണത്തിന്റെ വാർത്തയറിഞ്ഞതിനുപിന്നാലെ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധറാലിയിലും യോഗങ്ങളിലും നൂറുകണക്കിന്‌ പേർ പങ്കെടുത്തു. കരിങ്കൊടി പ്രകടനത്തിന്റെ മറവിൽ കെഎസ്‌യു അക്രമിക്കൂട്ടം നടത്തിയ ആക്രമണത്തിന്‌ ഉത്തരവാദികളായ മുഴുവൻപേരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ്‌ സിപിഐ എമ്മിന്റെയും വിവിധ വർഗബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്‌.


പെരുന്പാവുർ പുല്ലുവഴി ജങ്ഷനിൽ പ്രതിഷേധപ്രകടനത്തെ തുടർന്ന്‌ ചേർന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പുഷ്പ ദാസ്, കെ എസ് അരുൺകുമാർ, ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ, ഏരിയ സെക്രട്ടറി സി എം അബ്ദുൾകരീം എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home