മലയാളഭാഷാ ബിൽ അടിയന്തരമായി നടപ്പാക്കണം: ശാസ്‌ത്രസാഹിത്യ പരിഷത്ത്

കെ കെ വിജയപ്രകാശ് (പ്രസിഡന്റ്), പി കെ വാസു (ജില്ലാ സെക്രട്ടറി)
പെരുമ്പാവൂർ
മലയാളഭാഷാ ബിൽ അടിയന്തരമായി നടപ്പാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സെപ്റ്റേജ്, സിവേജ് മാലിന്യസംസ്കരണത്തിന് ശാസ്ത്രീയസംവിധാനങ്ങൾ ഒരുക്കുകയും നിയമനടപടി പരിഷ്‌കരിക്കുകയും ചെയ്യുക, നെൽവയൽ തണ്ണീർത്തട നിയമം കർശനമായി നടപ്പാക്കുക, ഓരുവെള്ളഭീഷണി നേരിടുന്ന പശ്ചിമകൊച്ചി നിവാസികളുടെ ദുരിതങ്ങൾ പരിഹരിക്കുക, പെരിയാർ വീണ്ടെടുക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
നിർവാഹകസമിതി അംഗം പ്രൊഫ. പി കെ രവീന്ദ്രൻ സംഘടനാ ഗ്രൂപ്പ് ചർച്ചകളുടെ നിർദേശങ്ങൾ ക്രോഡീകരിച്ചു. ഭാവിപ്രവർത്തനരേഖ പി എ തങ്കച്ചനും ജില്ലയിലെ ഭാവിപ്രവർത്തനങ്ങൾ ജില്ലാ സെക്രട്ടറി പി കെ വാസുവും അവതരിപ്പിച്ചു. ദേശീയ പുരസ്‌കാര ജേതാവായ ശിൽപ്പി പി എ ശശിധരനെ ആദരിച്ചു.
ഭാരവാഹികൾ: കെ കെ വിജയപ്രകാശ് (പ്രസിഡന്റ്), പി ബെന്നി, കെ പി രവികുമാർ (വൈസ് പ്രസിഡന്റുമാർ), പി കെ വാസു (ജില്ലാ സെക്രട്ടറി), പി ജി ദീപാമണി, പി എസ് വിജയലക്ഷ്മി (ജോയിന്റ് സെക്രട്ടറിമാർ), കെ ഡി കാർത്തികേയൻ (ട്രഷറർ).










0 comments