കെഎസ്ആര്‍ടിസി 4 ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു

കെഎസ്ആർടിസി പറവൂർ ഡിപ്പോയിൽ അനുവദിച്ച നാല് ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കുന്നു
പറവൂർ
കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി പറവൂര്‍ ഡിപ്പോയിലേക്ക് അനുവദിച്ച നാല് ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി വി ഡി സതീശന്‍ നിർവഹിച്ചു. ഒരു എയര്‍കണ്ടീഷന്‍ ബസും ഒരു ഡീലക്‍സ് ബസും രണ്ട് ഓര്‍ഡിനറി ബസുമാണ് അനുവദിച്ചിരിക്കുന്നത്.
പുതിയ ബസുകൾ എത്തിയതോടെ ഈമാസംതന്നെ നാലമ്പലദര്‍ശനവും ആറന്മുള വള്ളസദ്യയാത്രകളും രാമക്കല്‍മേട്, ചതുരംഗപ്പാറ, ഗവി, മൂന്നാര്‍, മാമലക്കണ്ടം, കാന്തല്ലൂര്‍, വട്ടവട, അതിരപ്പിള്ളി, വാഴച്ചാല്‍, ഇടുക്കി, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിനോദസഞ്ചാരയാത്രകളും സംഘടിപ്പിക്കും.
എസി, ഡീലക്സ് ബസുകൾക്ക് അന്തർസംസ്ഥാന പെർമിറ്റ് ലഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. അതുലഭിച്ചാൽ യാത്രക്കാരുടെ ആവശ്യപ്രകാരം വേളാങ്കണ്ണി, മധുര, രാമേശ്വരം എന്നീ സ്ഥലങ്ങളിലേക്കും ബജറ്റ് ടൂറിസം അനുവദിക്കുന്നതും പരിഗണനയിലാണ്.










0 comments