ad
Deshabhimani

കെഎസ്‌കെടിയു ഏരിയ സമ്മേളനം സമാപിച്ചു

ksktu kolenchery

കെഎസ്‌കെടിയു കോലഞ്ചേരി ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം 
എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 07, 2026, 01:03 AM | 1 min read

കോലഞ്ചേരി


കെഎസ്‌കെടിയു ഏരിയ സമ്മേളനം റാലിയോടെ സമാപിച്ചു. പട്ടിമറ്റം തെക്കേക്കവലയിൽനിന്ന്‌ ആരംഭിച്ച റാലിയിൽ കർഷക തൊഴിലാളികളും യുവജനങ്ങളുമടക്കം നൂറുകണക്കിന് പേർ അണിനിരന്നു.


ടൗണിൽ എം പി പത്രോസ് നഗറിൽ ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ബി ജയൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സി കെ വർഗീസ്, ജില്ലാ ട്രഷറർ എൻ എസ് സജീവൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, ജില്ലാ കമ്മിറ്റിയംഗം ഷിജി ശിവജി, പി വി ശ്രീനിജിൻ, ജിൻസ് ടി മുസ്തഫ, കെ പി അശോകൻ, ഷീജ അശോകൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home