ad
Deshabhimani

കെഎസ്‌കെടിയു തൃക്കാക്കര ഏരിയ സമ്മേളനം

സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കണം

KSKTU

കെഎസ്‌കെടിയു തൃക്കാക്കര ഏരിയസമ്മേളനം ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 06, 2026, 02:18 AM | 1 min read

കാക്കനാട്


സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിച്ച് നൽകുക, ലൈഫ് മിഷൻ പദ്ധതി അട്ടിമറിക്കാതിരിക്കുക, ഭൂപരിഷ്കരണ നിയമം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ കെഎസ്‌കെടിയു തൃക്കാക്കര ഏരിയസമ്മേളനം. പടമുകൾ സെന്റ് നിക്കോളാസ് ചർച്ച് പാരിഷ് ഹാളിൽ (എൻ പി ഷണ്മുഖൻ നഗർ) നടന്ന സമ്മേളനം കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനം ചെയ്തു.


ഏരിയ പ്രസിഡന്റ് സി കെ ശശി അധ്യക്ഷനായി. എൻ ആർ സുരാജ് രക്തസാക്ഷി പ്രമേയവും എം എം ഷെരീഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ വി അനിൽകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജിഷ ശ്യാം, സി ടി വർഗീസ്, കെ പി രജീഷ്, പി എ പീറ്റർ, എ ജി ഉദയകുമാർ, സി കെ ഷാജി എന്നിവർ സംസാരിച്ചു.


ഞായറാഴ്ച വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യും. ഭാരവാഹികൾ: സി കെ ശശി (പ്രസിഡന്റ്), കെ വി അനിൽകുമാർ (സെക്രട്ടറി), എൻ ആർ സുരാജ് (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home