ad
Deshabhimani

സ്‌ത്രീസംരംഭകർക്ക്‌ 3.14 കോടി 
വായ്‌പ നൽകി കോട്ടപ്പുറം കിഡ്സ്‌

kottappuram kids

കോട്ടപ്പുറം കിഡ്സിൽ സ്‌ത്രീസംരംഭകർക്ക്‌ 3.14 കോടി രൂപ വായ്പ വിതരണം ചെയ്യുന്ന പരിപാടി കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്റണി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 10, 2026, 12:50 AM | 1 min read

പറവൂർ


​കോട്ടപ്പുറം കിഡ്സിൽ വനിതാദിനത്തിൽ സ്‌ത്രീസംരംഭകര്‍ക്കായി 3.14 കോടി രൂപ വായ്‌പ വിതരണം ചെയ്തു. കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്റണി ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപത മെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷനായി.


കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ 1.5 കോടി രൂപ, കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ 64 ലക്ഷം രൂപ, ബാങ്ക് ഓഫ് ഇന്ത്യ 50 ലക്ഷം രൂപ, ഫെഡറൽ ബാങ്ക് 50 ലക്ഷം രൂപയുമാണ് കിഡ്സിന്റെ കീഴിലുള്ള വിവിധ ഗ്രൂപ്പുകൾക്ക് വായ്‌പയായി നൽകിയത്.


ചടങ്ങിൽ മികച്ച വനിതാ സംരംഭകരെയും സ്വയംസഹായ സംഘങ്ങളെയും ആദരിച്ചു. നടി ആർദ്ര മോഹൻ, കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി, നബാർഡ് ഡിജിഎം സെബിൻ ആന്റണി, തൃശൂർ ലീഡ് ബാങ്ക് മാനേജർ ഇ കെ അജയ്, ഫാ. വിനു പടമാട്ടുമ്മൽ എന്നിവർ സംസാരിച്ചു.


സ്വയംസഹായ സംഘങ്ങളിലെ സംരംഭങ്ങളുടെ പ്രദര്‍ശനവും വിപണനവും നടന്നു. കലാപരിപാടികളും അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home