കൂത്താട്ടുകുളം വീണ്ടും ചെളിക്കുളമായി

നടപ്പുറം ബൈപാസ് റോഡിലെ ചെളി ഫയർഫോഴ്സ് കഴുകിക്കളയുന്നു
കൂത്താട്ടുകുളം
അനധികൃത മണ്ണടിക്കൽമൂലം കൂത്താട്ടുകുളം നഗരം വീണ്ടും ചെളിക്കുളമായി മാറി. സ്വകാര്യ ബസ്‌സ്റ്റാൻഡ്, കെഎസ്ആർടിസി ബസ്‌സ്‌റ്റാൻഡ് ഭാഗത്തെ നടപ്പുറം ബൈപാസ് റോഡിലേക്ക് മണ്ണടിച്ചതാണ് റോഡ് ചെളിക്കുണ്ടാകാൻ കാരണം. ഞായറാഴ്ച രാവിലെയാണ് സംഭവം. ഇരു ബസ്‌സ്‌റ്റാൻഡിലും നടപ്പുറം റോഡിലും മാർക്കറ്റ് റോഡിലുമെല്ലാം ചെളി നിറഞ്ഞു.
കൂത്താട്ടുകുളം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ പണിപ്പെട്ടാണ് ബസ്‌സ്റ്റാൻഡ് ഭാഗത്തെ ചെളിനീക്കിയത്. കഴിഞ്ഞയാഴ്ച നഗരസഭയുടെ നേതൃത്വത്തിൽ സംരക്ഷണഭിത്തി നിർമിക്കാൻ മണ്ണ് നീക്കംചെയ്തതുമൂലം പ്രധാന റോഡുകളെല്ലാം ചെളിക്കുണ്ടായി മാറിയിരുന്നു. മഴക്കാലമായതിനാൽ വാഹനങ്ങളുടെ ടയറിൽ ചെളി തങ്ങി റോഡിൽ മുഴുവൻ വ്യാപിച്ചു. വെയിൽ കനത്തപ്പോൾ ഇൗ ചെളി പൊടിയായി വ്യാപാര സ്ഥാപനങ്ങളിലേക്ക് അടിച്ചുകയറി. ഇത്തരത്തിൽ റോഡിൽ വീഴുന്നതരത്തിൽ മണ്ണുനീക്കം അനുവദിക്കരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നതാണ്.










0 comments