ad
Deshabhimani

കൊച്ചി മുസിരിസ് ബിനാലെ ദ്വിദിന ചർച്ചാസമ്മേളനം

കലാസംരംഭങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ കടുത്ത വെല്ലുവിളി

Kochi Muziris Biennale 2025
വെബ് ഡെസ്ക്

Published on Feb 06, 2026, 02:41 AM | 1 min read


കൊച്ചി

കലാപരമായ സംരംഭങ്ങൾ സുസ്ഥിരമായി കൊണ്ടുപോകുന്നതില്‍ ആഭ്യന്തരവെല്ലുവിളികൾ നേരിടുന്നുവെന്ന് കൊച്ചി മുസിരിസ് ബിനാലെ സംഘടിപ്പിച്ച "കോമൺ ഗ്രൗണ്ട്: ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിങ്‌ ഇൻ സൗത്ത് ഏഷ്യ' സമ്മേളനം അഭിപ്രായപ്പെട്ടു. ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ പവിലിയനിൽ നടന്ന പരിപാടിയിൽ ലോകത്തിന്റെ സമകാലിക സാമൂഹിക യാഥാർഥ്യങ്ങൾ, സാമൂഹ്യപ്രവർത്തനം തുടങ്ങിയവയോട് കല എങ്ങനെ പ്രതികരിക്കുന്നു എന്നത് പ്രധാന ചർച്ചാവിഷയമായി. സെഷനുകളിൽ പ്രദീപ് ദാസ്, രുചിര ദാസ്, ഉമ റേ, ശിവ പഥക്, മയൂൻ ഷവിന്ദ കലുതന്ത്രി തുടങ്ങിയവർ പങ്കെടുത്തു.


മരിയോ ഡിസൂസ മോഡറേറ്ററായ "എഗെയ്ൻസ്റ്റ് ഓൾ ഓഡ്‌സ്: കമ്യൂണിറ്റി ആസ് പ്രാക്ടീസ്' എന്ന പാനൽ രുചിര ദാസ് സംസാരിച്ചു. കൊൽക്കത്തയിലെ ബിർള അക്കാദമി ഓഫ് ആർട്ട് ആൻഡ് കൾച്ചർ നയിച്ച മൂന്നു വർഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ കലയിലെ പൈതൃകത്തിന്റെയും പരിണാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ദൃശ്യകലാകാരി ഉമ റേ കാഴ്ചപ്പാടുകൾ പങ്കുവച്ചു. വെറുമൊരു പാരമ്പര്യം പിന്തുടരുന്നതിന് പകരം ആർക്കൈവുകളിലൂടെയും നൂതനമായ പ്രവർത്തനങ്ങളിലൂടെയും ഭാവിതലമുറയ്ക്കായി കലയെ എങ്ങനെ സജീവമായി രൂപപ്പെടുത്താം എന്നതിലാണ് അവർ സംസാരിച്ചത്. പ്രൊഫഷണൽ, ക്രിയേറ്റീവ് രംഗങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ശിവ പഥക് സംസാരിച്ചു. സൃഷ്ടിപോലെതന്നെ പ്രധാനമാണ് ചിലപ്പോൾ ഒരു ചെറിയ ഇടവേളയെടുക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home