ad
Deshabhimani

പുരുഷാധിപത്യ രീതികളെ ചോദ്യംചെയ്ത് 
‘ഐ ബ്രോട്ട് ഹെർ അപ് ലൈക്ക് ഗോൾഡ്’

Kochi Muziris Biennale 2025
വെബ് ഡെസ്ക്

Published on Feb 26, 2026, 02:00 AM | 1 min read


കൊച്ചി

പുരുഷാധിപത്യപരമായ കീഴ്‌വഴക്കങ്ങളെ ചോദ്യംചെയ്‌ത്‌ ആർട്ടിസ്റ്റ് ഇന്ദു ആന്റണി ഒരുക്കിയ ‘ഐ ബ്രോട്ട് ഹെർ അപ് ലൈക്ക് ഗോൾഡ്’ കലാപ്രതിഷ്ഠ. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ കൊളാറ്ററല്‍ പ്രദര്‍ശനമായ ‘ലൈക്ക് ഗോള്‍ഡി’ന്റെ ഭാഗമായി ഫോർട്ട് കൊച്ചി കൽവത്തി റോഡിലെ കെഎം ബിൽഡിങ്ങിലാണ്‌ കലാസൃഷ്‌ടി പ്രദർശിപ്പിച്ചിരിക്കുന്നത്‌. ‘പൊന്നുപോലെ വളർത്തി' എന്ന സാധാരണ പ്രയോഗത്തിൽനിന്നാണ് സൃഷ്ടിയുടെ ആശയം രൂപപ്പെട്ടതെന്ന് ഇന്ദു ആന്റണി പറഞ്ഞു.


പേപ്പറും സയനോടൈപ്പ് നെഗറ്റീവും ഉപയോഗിച്ച് നടത്തിയ പ്രത്യേക പരീക്ഷണത്തിലൂടെയാണ്‌ സൃഷ്ടി രൂപപ്പെടുത്തിയത്‌. സ്വന്തമായി ശേഖരിച്ച വസ്തുക്കളുടെ കൂട്ടത്തിൽനിന്നുള്ള പഴയ ആഭരണപ്പെട്ടികളാണ് പ്രോചോദനമായത്. തന്റെ ആലോചനകളെ പെട്ടികളിലേക്ക് എങ്ങനെ മാറ്റാം എന്ന ചിന്തയാണ് പ്രോജക്ടിന് കാരണമായതെന്നും അവർ പറഞ്ഞു. കുട്ടികളോടുള്ള മാതാപിതാക്കളുടെ സ്നേഹത്തെ സൂചിപ്പിക്കാനാണ് ‘ലൈക്ക് ഗോള്‍ഡ്’ എന്ന പ്രയോഗം മലയാളത്തിൽ ഉപയോഗിക്കുന്നതെന്ന് ക്യൂറേറ്റർ മുർതാസ വാലി പറഞ്ഞു. എന്നാലിത് അമിതമായ പ്രതീക്ഷകൾക്കും നിരാശകൾക്കും കാരണമാകുന്നുണ്ട്. പുരുഷാധിപത്യ കാഴ്ചപ്പാടുകളിൽനിന്നുള്ള മോചനമാണ് ഇന്ദു ആന്റണിയുടെ സൃഷ്ടി ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home