മെട്രോ സ്റ്റേഷനിൽ ബ്രെയിൽ സ്റ്റേഷൻ മാപ്പ്

കൊച്ചി
കാഴ്ചപരിമിതിയുള്ളവർക്ക് കൊച്ചി മെട്രോയാത്ര സ്റ്റേഷൻ സുഗമമാക്കാൻ ചങ്ങമ്പുഴ പാർക്ക് സ്റ്റേഷനിൽ സ്ഥാപിച്ച ബ്രെയിൽ സ്റ്റേഷൻ മാപ്പും ഹാൻഡ്‌റെയിലുകളിലെ ബ്രെയിൽ സൂചനകളും ബുധാഴ്ച കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ ഉദ്‌ഘാടനംചെയ്യും. സിഐഐ -യങ് ഇന്ത്യൻസിന്റെ പ്രോജക്ട് ദിശയുടെ സഹകരണത്തോടെയാണ് ഇത് തയ്യാറാക്കിയത്.
സ്റ്റേഷന്റെ മുഴുവൻ വിന്യാസവും സ്പർശമാർഗം തിരിച്ചറിയാൻ സഹായിക്കുന്ന ബ്രെയിൽ സ്റ്റേഷൻ മാപ്പ്, യാത്രയ്ക്കിടെ തുടർച്ചയായ വഴിനിർദേശം ലഭ്യമാക്കുന്ന ഹാൻഡ്‌റെയിലുകളിലെ ബ്രെയിൽ അടയാളങ്ങൾ, പ്രധാന സൗകര്യങ്ങൾ വ്യക്തമാക്കുന്ന ബ്രെയിൽ ബോർഡുകൾ എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. കാഴ്ചപരിമിതിയുള്ളവർക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ യാത്ര സ്വയം ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണിത്.










0 comments