മേയര്‍ പരാതി പരിഹരിച്ചില്ല
കോര്‍പറേഷനുമുന്നില്‍ നില്‍പ്പുസമരവുമായി വയോധികന്‍

തന്റെ വീട്ടുപരിസരത്തെ മാലിന്യപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ഓഫീസിനുമുൻപിൽ സത്യഗ്രഹം നടത്തുന്ന ടി എൻ പ്രതാപൻ. പൊതുപ്രവർത്തക സൈനബ സമീപം
കൊച്ചി
കോര്‍പറേഷന്റെ അനാസ്ഥയ്‌ക്കെതിരെ ഒറ്റയാള്‍ സമരവുമായി വയോധികന്‍. നഗരസഭയുടെ 41–ാം ഡിവിഷനിൽ അഞ്ചുമുറി റോഡിൽ 25 വർഷത്തിലധികമായി താമസിക്കുന്ന ടി എൻ പ്രതാപനാണ് (74) കോര്‍പറേഷന്‍ ഓഫീസിനുമുന്നിൽ നിൽപ്പുസമരം നടത്തിയത്.
ഇദ്ദേഹത്തിന്റെ അയല്‍വാസി, നായ്‌ക്കളെ വളർത്തുകയും അവയുടെ വിസർജ്യം കാനയിൽ ഒഴുക്കുകയും ചെയ്യുന്നു. കാന തുടങ്ങുന്ന ഭാഗം മൂടിയതിനാൽ മാലിന്യമടങ്ങിയ വെള്ളം വേനൽക്കാലത്തുപോലും പ്രതാപന്റെ വീട്ടിലേക്ക് കയറുന്നു. പ്രതാപനും 72 വയസ്സായ ഭാര്യയുമാണ് വീട്ടിൽ താമസം. മലിനജലത്തിൽ ചവിട്ടി രണ്ടുപേർക്കും ആരോഗ്യപ്രശ്നം ഉണ്ടാകുന്നതായും പരാതിയിൽ പറയുന്നു.
വിവരം ഡിവിഷൻ കൗൺസിലറെ വിളിച്ചറിയിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. നഗരസഭാ സെക്രട്ടറിക്കും മേയർക്കും കത്തയച്ചിട്ടും സ്വീകരിക്കാത്തതിനാലാണ് പൊരിവെയിലത്തും നിൽപ്പുസമരവുമായി എത്തേണ്ടിവന്നതെന്നും പ്രതാപൻ പറഞ്ഞു.











0 comments