ad
Deshabhimani

മെക്സിക്കോയിൽ ലോകകപ്പ് വിജയാഘോഷങ്ങൾക്കിടയിൽ അപകടം: ഒരു പെൺകുട്ടിയടക്കം നാല് പേർ മരിച്ചു

mexico. Photograph: Alfredo Martinez/Getty Images

Photograph: Alfredo Martinez/Getty Images

വെബ് ഡെസ്ക്

Published on Jul 02, 2026, 06:13 AM | 1 min read

മെക്സിക്കോ സിറ്റി: ലോകകപ്പ് ഫുട്ബോളിലെ മെക്സിക്കോയുടെ വിജയത്തെത്തുടർന്ന് രാജ്യമൊട്ടാകെ നടന്നത് വലിയ ആഹ്ലാദപ്രകടനങ്ങൾ ആയിരുന്നു. എന്നാൽ തെരുവുകളിൽ തടിച്ചുകൂടിയ ആരാധകരുടെ ആഘോഷങ്ങൾക്കിടയിലുണ്ടായ വിവിധ അപകടങ്ങളിൽപ്പെട്ട് നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.


44 വയസ്സുള്ള ഒരു പുരുഷൻ, 19 വയസ്സുള്ള പെൺകുട്ടി, 48 വയസ്സുള്ള ഒരു സ്ത്രീ എന്നിവരാണ് മരിച്ച മൂന്ന് പേർ. മുപ്പത്തിനടുത്ത് പ്രായം തോന്നിക്കുന്ന മറ്റൊരു പുരുഷനാണ് മരണപ്പെട്ട നാലാമത്തെ വ്യക്തിയെന്നും ആരോഗ്യ വകുപ്പിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അപകടങ്ങളിൽ പരിക്കേറ്റ നിരവധി ആളുകളെ സമീപത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.


ടീമിന്റെ നിർണായക വിജയത്തിന് പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പതിനായിരക്കണക്കിന് ആരാധകരാണ് തെരുവുകളിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ, പലയിടങ്ങളിലും ആൾക്കൂട്ടം നിയന്ത്രണാതീതമാവുകയും സംഘർഷങ്ങളിലേക്കും അപകടങ്ങളിലേക്കും വഴിമാറുകയും ചെയ്യുകയായിരുന്നു.


അമിതമായ ആൾക്കൂട്ടം, നിയന്ത്രണം വിട്ട വാഹനങ്ങൾ, ചിലയിടങ്ങളിലുണ്ടായ സംഘർഷങ്ങൾ എന്നിവയാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. സ്ഥിതിഗതികൾ ശാന്തമാക്കാൻ മെക്സിക്കൻ സുരക്ഷാ സേനയും പൊലീസും അടിയന്തിരമായി രംഗത്തിറങ്ങിയിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വരും ദിവസങ്ങളിലും മത്സരങ്ങൾ തുടരാനിരിക്കെ, ആരാധകരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. തിങ്കളാഴ്ച നടക്കുന്ന നിർണായകമായ പ്രീ ക്വാർട്ടർ മത്സരത്തിൽ മെക്സിക്കോ കരുത്തരായ ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home