ad
Deshabhimani

ബിനാലെ പ്രദർശനം കാഴ്ചക്കാരെ സ്വാധീനിക്കും: എം എ ബേബി

Kochi - Muziris Biennale

സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി കൊച്ചി മുസിരിസ് ബിനാലെ വേദിയിൽ

വെബ് ഡെസ്ക്

Published on Mar 07, 2026, 03:03 AM | 1 min read

കൊച്ചി


ചിന്തകളെയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്ന കരുത്തുറ്റ സാംസ്‌കാരികശക്തിയായി കൊച്ചി - മുസിരിസ് ബിനാലെ വളർന്നെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. കൊച്ചി ബിനാലെ ആറാംപതിപ്പ് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പതിപ്പ് കഴിയുന്പോഴും കൂടുതൽ തീവ്രതയുള്ള സാംസ്‌കാരികവിരുന്നായി കലാമേള പരിണമിക്കുകയാണ്‌.


2012-ൽ ബിനാലെ ആരംഭിച്ചതുമുതൽ ഇതിന്റെ ഭാഗമാണ്‌. ഇപ്പോൾ, ബിനാലെ മറ്റൊരുതലത്തിലേക്ക് ഉയർന്നുകഴിഞ്ഞു. കലാസൃഷ്ടികൾ സന്ദർശകരെ ജീവിതത്തെക്കുറിച്ച് ചിന്തിപ്പിക്കാനും ദാർശനികമായി കാര്യങ്ങളെ കാണാനും പ്രേരിപ്പിക്കുന്നു. ഓരോ കലാപ്രതിഷ്ഠയും കാഴ്ചക്കാരനെ സ്വാധീനിക്കുന്നു. പരിമിതമായ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുദീർഘമായ പ്രദർശനം സംഘടിപ്പിക്കാമെന്ന് ബിനാലെ തെളിയിച്ചു. കൊച്ചി ബിനാലെ കേരളത്തിനുമാത്രമല്ല, ഇന്ത്യക്കും ആഗോള കലാസമൂഹത്തിനും അഭിമാനമാണ്‌.


ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക ആക്രമണങ്ങൾ അനീതിയുടേതാണ്‌. ബിനാലെ പോലുള്ള സാംസ്‌കാരിക സംഗമങ്ങൾ യുദ്ധങ്ങൾക്കെതിരെയുള്ള പ്രതിരോധകേന്ദ്രങ്ങളായി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home