Deshabhimani

സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

കെഎംഎസ്‌ആർഎ വിളംബരജാഥ നടത്തി

KMSRA

കെഎംഎസ്‌ആർഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എറണാകുളത്ത്‌ സംഘടിപ്പിച്ച വിളംബരജാഥ

വെബ് ഡെസ്ക്

Published on Oct 02, 2026, 01:06 AM | 1 min read

കൊച്ചി


കേരള മെഡിക്കൽ ആൻഡ്‌ സെയിൽസ്‌ റെപ്രസന്റേറ്റീവ്‌സ്‌ അസോസിയേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ വിളംബരജാഥ സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി പി കെ സന്തോഷ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു.


കച്ചേരിപ്പടിയിൽനിന്ന്‌ ആരംഭിച്ച ജാഥ ട‍ൗൺഹാളിനുമുന്നിൽ സമാപിച്ചു. എ വി പ്രദീപ്‌കുമാർ, ജനറൽ കൺവീനർ ആർ രാമകൃഷ്ണൻ, അനീഷ്‌ വർഗീസ്‌, പ്രിൻസി മെന്റിസ്‌, സി വിജേഷ്‌, പ്രദീപ്‌ ദാമോദരൻ എന്നിവർ സംസാരിച്ചു. എറണാകുളം ടൗൺഹാളിൽ ശനി രാവിലെ 10ന്‌ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് സമ്മേളനം ഉദ്ഘാടനംചെയ്യും. ഞായറാഴ്ച സമാപിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home