ad
Deshabhimani

മെഡിക്കൽ സെയിൽസ് റെപ്രസന്റേറ്റീവുമാർ ധർണ നടത്തി ​

kmsra

കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ജില്ലാ ലേബർ ഓഫീസിലേക്ക് നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 08, 2026, 02:34 AM | 1 min read

കാക്കനാട്


ഔഷധ- ഔഷധേതര വിപണന മേഖലയിലെ കടുത്ത വിൽപ്പന സമ്മർദങ്ങൾ അവസാനിപ്പിക്കുക, മനുഷ്യത്വരഹിതവും അധാർമികവുമായ വിപണന നയങ്ങൾ നടപ്പാക്കുന്ന മാനേജ്‌മെന്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുക, ലേബർ കോഡ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ ലേബർ ഓഫീസിലേക്ക് പ്രതിഷേധ ധർണ നടത്തി.


ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി ദിജേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അനീഷ് പി വർഗീസ്, സി അനീഷ് ബേബി, ഡി ദീപു എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home