തൊഴിലാളിസമരങ്ങള്‍ക്ക് ഐക്യദാർഢ്യം

ഉത്തരേന്ത്യയിലെ തൊഴിലാളിസമരങ്ങള്‍ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ്സ് അസോസിയേഷന്‍ നടത്തിയ യോഗം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി മനോജ് ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
ഉത്തരേന്ത്യയിലെ തൊഴിലാളിസമരങ്ങള്‍ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ്സ് അസോസിയേഷന്‍ (കെഎംഎസ്ആര്‍എ) ജില്ലാ കമ്മിറ്റി യോഗം നടത്തി.
സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി മനോജ് ഉദ്‌ഘാടനം ചെയ്തു. കെഎംഎസ്ആര്‍എ ജില്ലാ പ്രസിഡന്റ് സി ദിജേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി പ്രദീപ്, വനിതാ കൺവീനർ സിജി സതീഷ്കുമാർ, സംസ്ഥാന നേതാക്കളായ രാമകൃഷ്ണൻ, അനീഷ് പി വർഗീസ് എന്നിവര്‍ സംസാരിച്ചു.










0 comments