കെഎംഎസ്‌ആർഎ സംസ്ഥാന സമ്മേളനം
സ്വാഗതസംഘം ഓഫീസ് തുറന്നു

കേരള മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
എറണാകുളത്ത് നടക്കുന്ന 52–ാമത് കേരള മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് തുറന്നു.
സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്‌ഘാടനം ചെയ്തു. കെഎംഎസ്ആര്‍എ ജില്ലാ പ്രസിഡന്റ് സി ദിജേഷ് അധ്യക്ഷനായി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി മനോജ്, സ്വാഗതസംഘം ജനറൽ കൺവീനർ ആര്‍ രാമകൃഷ്ണൻ, കെഎംഎസ്ആര്‍എ ജില്ലാ സെക്രട്ടറി ഡി പ്രദീപ് എന്നിവര്‍ സംസാരിച്ചു. ഒക്ടോബർ മൂന്നിനും നാലിനുമാണ് സമ്മേളനം.










0 comments