ad
Deshabhimani

കെഎംഎ ഡിജിറ്റല്‍ സമ്മിറ്റ് സംഘടിപ്പിച്ചു

KMA Digital Summit

കെഎംഎ ഡിജിറ്റല്‍ സമ്മിറ്റ് 2026 ഡിജിറ്റൽ സർവകലാശാല വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 26, 2026, 02:01 AM | 1 min read

കൊച്ചി


കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെഎംഎ) ബിസിനസില്‍ നിര്‍മിതബുദ്ധി (എഐ) ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ ചര്‍ച്ചചെയ്യാന്‍ ഡിജിറ്റല്‍ സമ്മിറ്റ് സംഘടിപ്പിച്ചു. കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ ലുലു ട്വിന്‍ ടവറില്‍ നടന്ന പരിപാടി ഡിജിറ്റൽ സർവകലാശാല വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ്‌ ഉദ്ഘാടനം ചെയ്തു.


കെഎംഎ പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷനായി. ഹോണററി സെക്രട്ടറി ലേഖ ബാലചന്ദ്രന്‍, ഡിജിറ്റല്‍ സമ്മിറ്റ് ചെയര്‍ ടോം ജോര്‍ജ്, ക്രൗഡ്സ്ട്രൈക്ക് ഗ്ലോബല്‍ ബിസിനസ് സര്‍വീസസ് വൈസ് പ്രസിഡന്റ് രാജേഷ് മേനോന്‍ എന്നിവരും പങ്കെടുത്തു.


വിവിധ വിഷയങ്ങളില്‍ നടന്ന സാങ്കേതിക സെഷനുകളില്‍ ഐഐഎം കോഴിക്കോട് അസോസിയറ്റ് പ്രൊഫസര്‍ എ ശ്രീജിത്ത്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എമര്‍ജിങ് ടെക്ക് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ എജിഎം അമല്‍ ദേവ്, ലുലു ഗ്രൂപ്പ് ഇന്ത്യ സിഐഒ അനില്‍ മേനോന്‍, ടിസിഎസ് കൊച്ചി സെന്റര്‍ ഹെഡ് അരുണ്‍ നാരായണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home