ad
Deshabhimani

പാചകപ്പുരയും ഭക്ഷണശാലയും തുറന്നു

kitchen
വെബ് ഡെസ്ക്

Published on Jun 06, 2025, 02:57 AM | 1 min read


ആലങ്ങാട്

കൊടുവഴങ്ങ എസ്എൻ എൽപി സ്കൂളിൽ പാചകപ്പുരയും ഭക്ഷണശാലയും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി വി മോഹനൻ അധ്യക്ഷനായി. കളമശേരി മണ്ഡലത്തിൽ മന്ത്രി പി രാജീവ് നടപ്പാക്കുന്ന ‘വിദ്യാർഥികൾക്കൊപ്പം' പദ്ധതിയുടെ ഭാഗമായി നിറ്റ ജലാറ്റിൻ കമ്പനിയുടെ സഹകരണത്തോടെ 20.9 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. നിറ്റ ജലാറ്റിൻ എംഡി പ്രവീൺ വെങ്കിട്ടരമണൻ മുഖ്യാതിഥിയായി.


നവീകരിച്ച പ്രീ പ്രൈമറി കെട്ടിടം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി എം മനാഫ്, ജില്ലാപഞ്ചായത്ത്‌ അംഗം കെ വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം ആർ രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലത പുരുഷൻ, എം കെ ബാബു, പി ജെ ഡേവിസ് എന്നിവർ സംസാരിച്ചു. കെ കെ മോഹനൻ, ടി വി ഷൈവിൻ എന്നിവരെ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home