Deshabhimani

സ്പോൺസേർഡ് വിമാനയാത്ര: മുഖ്യമന്ത്രിക്ക് ലോകായുക്ത നോട്ടീസ്

V D Satheesan Sponsored Chartered Flight
വെബ് ഡെസ്ക്

Published on Nov 05, 2026, 02:31 PM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ മലപ്പുറത്തേക്കുള്ള യാത്രയ്‌ക്ക്‌ സ്പോൺസർ മുഖേന ചാർട്ടേഡ്‌ വിമാനം ഉപയോ​ഗിച്ചതിൽ ലോകായുക്ത നോട്ടീസ്. സംസ്ഥാന സർക്കാരിനെ ഒന്നാം എതിർകക്ഷിയായും മുഖ്യമന്ത്രിയെ രണ്ടാം എതിർകക്ഷിയായുമാണ് നോട്ടീസ്. കെ എം ഷാജഹാനാണ് പരാതിക്കാരൻ. വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യം.


പ്രാഥമികാന്വേഷണത്തിന്റെ ഭാ​ഗമായാണ് നോട്ടീസ്. ജനുവരി 12ന് സർക്കാർ വിശദീകരണം നൽകണം.


വിമാനയാത്ര വിവാദമായപ്പോൾ, അതിൽ ഖജനാവിന് നഷ്ടമില്ലെന്നും സ്പോൺസർ ചെയ്തതാണെന്നുമായിരുന്നു സതീശന്റെ വിശദീകരണം. എന്നാൽ ആരാണ് സ്പോൺസറെന്നോ, അതിൽ സംസ്ഥാനത്തിന്റെ താൽപര്യം എന്തെന്നോ മറുപടി നൽകാൻ തയ്യാറായിട്ടില്ല.


തെരഞ്ഞെടുപ്പ്‌ ഫലം വരുന്നതിന്‌ തൊട്ടുമുമ്പ്‌ സതീശൻ ചാർട്ടേഡ്‌ വിമാനത്തിൽ നടത്തിയ മംഗളൂരു യാത്രയുടെ സ്‌പോൺസർ ആരെന്ന്‌ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കർണാടകത്തിലെ കുടകിൽ വിവാഹത്തിൽ പങ്കെടുക്കാൻ ഹെലികോപ്‌റ്ററിൽ പോയത്‌ വിവാദമാപ്പോഴും സ്‌പോൺസേർഡ്‌ എന്നാണ്‌ പറഞ്ഞത്‌. സർക്കാർ ഹെലികോപ്‌റ്ററിൽ ഭാര്യാപിതാവിനെ സന്ദർശിക്കാൻ നടത്തിയ യാത്ര വിവാദമായപ്പോൾ സ്വകാര്യ നിക്ഷേപകനെ കാണാനാണ്‌ പോയതെന്ന് കള്ളവും പറഞ്ഞു. ആ നിക്ഷേപകൻ ആരെന്നും പറഞ്ഞിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home