കൊലപാതകത്തിന് ശേഷം അമ്മായിയമ്മയ്ക്ക് ഫോൺ കോൾ; കർണാടകയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

ബംഗളൂരു : കർണാടകയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കർണാടകയിലെ ചിക്കബെല്ലാപൂറിലാണ് സംഭവം.
ഗൗരിബിദനൂർ ഗ്രാമത്തിൽ താമസിക്കുന്ന ചന്ദ്ര എന്ന യുവാവാണ് തന്റെ ഭാര്യയായ പത്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പിന്നാലെ പ്രതി ഭാര്യയുടെ അമ്മയെ വിളിച്ച് നിങ്ങളുടെ മകളെ ഞാൻ കൊന്നുവെന്ന് പറയുകയായിരുന്നു. ശേഷം പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകവിവരം തുറന്ന് സമ്മതിച്ചു.
ചന്ദ്രയും പത്മയും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് യുവതിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പത്മ തത്തഹള്ളി ഗ്രാമത്തിലെ തന്റെ വീട്ടിലേക്ക് വന്നിരുന്നു. പത്മയെ പിന്തുടർന്നെത്തിയ ഭർത്താവ് തനിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടർന്നാണ് പത്മയെ ക്രൂരമായി കൊലപ്പെടുത്തുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടെങ്കിലും കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.








0 comments