Deshabhimani

ഡൽഹിയിൽ ഒൻപതുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു; കുട്ടികളിലെ ഹൃദയസ്തംഭത്തിനത്തിന്റെ കാരണങ്ങൾ

delhi
വെബ് ഡെസ്ക്

Published on Nov 05, 2026, 02:49 PM | 2 min read

ന്യൂഡൽഹി: ഡൽഹിയിൽ ഒൻപതുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. മയൂർ വിഹാർ ഫേസ് 2-ലുള്ള ലവ്‌ലി ഹെരിറ്റേജ് സ്കൂളിൽ, കായികപരിശീലനം കഴിഞ്ഞ് ക്ലാസിലേക്ക് മടങ്ങിയെത്തിയ ഒമ്പത് വയസ്സുകാരിയായ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് കുഴഞ്ഞുവീണ് മരിച്ചത്. ക്ലാസിലേക്ക് നടന്നെത്തിയ കുട്ടി പെട്ടെന്ന് കൈകൾ അരയിൽ വെച്ചുകൊണ്ട് മുഖംകുത്തി നിലത്തുവീഴുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം.


ഇത് കണ്ട് ഓടിയെത്തിയ അധ്യാപിക കുട്ടിയെ എഴുപ്പിച്ച് ബോധം വരുത്താൻ ശ്രമിക്കുകയും മുഖത്ത് വെള്ളം തളിക്കുകയും ചെയ്തു. ഇത് ഫലം കാണാതെ വന്നതോടെ അധ്യാപിക സഹായത്തിനായി പുറത്തേക്ക് ഓടുകയായിരുന്നു. സ്കൂൾ ജീവനക്കാർ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രവേശിപ്പിക്കാൻ തയ്യാറായില്ല. തുടർന്ന് നിർമാൺ വിഹാറിലെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.


മരണകാരണം ഹൃദയാഘാതമോ കാർഡിയാക് അറസ്റ്റോ ആണെന്നാണ് പ്രാഥമിക നിഗമനം. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ പെട്ടെന്നുണ്ടാകുന്ന കാർഡിയാക് അറസ്റ്റ് വളരെ അപൂർവമാണ്. എങ്കിലും ചില ആന്തരിക ഹൃദ്രോഗങ്ങൾ അല്ലെങ്കിൽ രക്തചംക്രമണ-ശ്വാസകോശ സംബന്ധമായ തടസ്സങ്ങൾ ഇതിലേക്ക് നയിക്കാം.


കാർഡിയാക് അറസ്റ്റും ( ഹൃദയ സ്തംഭനം ) ഹൃദയാഘാതവും തമ്മിലുള്ള വ്യത്യാസം


ഹൃദയ പേശികളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നത്.


ഹൃദയത്തിലെ ഇലക്ട്രിക്കൽ സിഗ്നലുകളിലുണ്ടാകുന്ന വീഴ്ച കാരണം ഹൃദയമിടിപ്പ് പെട്ടെന്ന് നിലയ്ക്കുകയും രക്തം പമ്പ് ചെയ്യുന്നത് പൂർണമായി തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഹൃദയാഘാതം.


കുട്ടികളിൽ കാർഡിയാക് അറസ്റ്റിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ


കുട്ടി ജനിക്കുമ്പോൾത്തന്നെ ഹൃദയത്തിന്റെ ഘടനയിലോ പ്രവർത്തനത്തിലോ ഉള്ള തകരാറുകൾ. പലപ്പോഴും ഇവ ചെറുപ്പത്തിൽ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല.


ഹൃദയത്തിലെ ഇലക്ട്രിക്കൽ സംവിധാനത്തിലെ തകരാറ് മൂലം മിടിപ്പ് അമിതവേഗതയിലോ അസമമായോ മാറുന്ന അവസ്ഥ.


ഹൃദയപേശികൾ അമിതമായി കട്ടികൂടുകയോ ബലഹീനമാവുകയോ ചെയ്യുന്നത് മൂലം രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുന്നത്.


വൈറൽ അല്ലെങ്കിൽ മറ്റ് അണുബാധകൾ കാരണം ഹൃദയപേശികളിൽ ഉണ്ടാകുന്ന വീക്കം.


കടുത്ത ആസ്ത്മ, ശ്വാസംമുട്ടൽ, അല്ലെങ്കിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്നത് മൂലം ശരീരത്തിൽ ഓക്സിജൻ്റെ അളവ് പെട്ടെന്ന് കുറയുന്നത്.


ശരീരത്തിലുണ്ടാകുന്ന കഠിനമായ അണുബാധ മൂലം രക്തസമ്മർദ്ദം പെട്ടെന്ന് താഴുകയും അവയവങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യുന്നത്.


ഭക്ഷണത്തിൽ നിന്നോ മരുന്നുകളിൽ നിന്നോ ഉണ്ടാകുന്ന പെട്ടെന്നുള്ള കടുത്ത അലർജി.


മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ


കുട്ടികൾ ഓടുമ്പോഴോ കായികപരിശീലനത്തിൽ ഏർപ്പെടുമ്പോഴോ നെഞ്ചുവേദന പറയുക, അമിതമായി തളരുക, കാരണം കൂടാതെ ബോധംകെട്ടു വീഴുക, ശ്വാസംമുട്ടൽ അനുഭവപ്പെടുക എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിദഗ്ധ പരിശോധന നടത്തണം.


കുട്ടി കുഴഞ്ഞു വീണ് ശ്വാസമെടുക്കാത്ത അവസ്ഥയിൽ ആദ്യ മിനിറ്റുകളിൽ നൽകുന്ന പ്രഥമശുശ്രൂഷയും സിപിആറും ജീവൻ രക്ഷിക്കാൻ നിർണായകമാണ്.


സ്കൂളുകളിൽ അധ്യാപകർക്കും ജീവനക്കാർക്കും ഇതിൽ പരിശീലനം നൽകേണ്ടത് അത്യന്താപേക്ഷിതമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home