Deshabhimani

വി ഡി സതീശൻ സംഘി മുഖ്യമന്ത്രിയായി, ആർലേക്കറുടെ അടിമ: പി രാജീവ്

P Rajeev.jpg

പി രാജീവ്

വെബ് ഡെസ്ക്

Published on Nov 05, 2026, 02:26 PM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ സംഘി മുഖ്യമന്ത്രിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ് പറഞ്ഞു. കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സംസ്കൃത സർവകലാശാലയിൽ വഴിതടഞ്ഞതിന്റെ പേരിലാണ് വിദ്യാർഥികൾക്കെതിരേ ആദ്യം കേസെടുത്തത്. പിന്നീട് അത് വിസിയെ കൈയേറ്റം ചെയ്ത കേസായത് ​ഗവർണറുടെ ഇടപെടലിലാണ്. ​ഗവർണർ നേരിട്ട് ഡിജിപിയെ വിളിച്ചു. ചരിത്രത്തിൽ അപൂർവമായ നടപടിയായിരുന്നു ഇതെന്നും പി രാജീവ് പറഞ്ഞു. ​ഗവർണറുടെ നിർദേശപ്രകാരമാണ് പൊലീസ് എഫ്ഐആർ മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ആർലേക്കർ പറഞ്ഞാൽ സതീശന് വേദവാക്യമാണ്. മുഖ്യമന്ത്രി ആർലേക്കറുടെ അടിമയായി. കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനിൽ മുഖ്യമന്ത്രി കുറ്റകരവും ഭരണഘടനാവിരുദ്ധവുമായ നിശബ്ദത പാലിച്ചു. വി ഡി സതീശൻ ഒരു സംഘി മുഖ്യമന്ത്രിയായി. എന്ത് മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഒരു എഫ്ഐആറിൽ അന്വേഷണം നടക്കുമ്പോൾ അവർ ആക്രമിച്ചു എന്ന് മുഖ്യമന്ത്രി പറയാൻ പാടുണ്ടോ.


മന്ത്രിസഭയുടെ ഉപ​ദേശവും ശുപാർശയും അനുസരിച്ചാണ് ​ഗവർണർ പ്രവർത്തിക്കേണ്ടത്. ​ചുരുങ്ങിയ സമയം കൊണ്ട് ഈ സർക്കാർ പ്രകടമായ അഴിമതിയിലേക്ക് പോകുന്നു. പ്രകടമായ ബിജെപി വിധേയത്വത്തിലേക്ക് പോകുന്നു. എല്ലാവരെയും എല്ലാകാലത്തേക്കും കബളിപ്പിക്കാൻ പറ്റില്ല. കുറച്ചുകാലത്തേക്ക് എല്ലാവരെയും കബളിപ്പിക്കാം. കുറേ ആളുകളെ കുറേകാലത്തേക്കും കബളിപ്പിക്കാമെന്നും പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രി നുണകളുടെ ഫാക്ടറി ആയി മാറിയെന്നും അദ്ദേഹം തുറന്നടിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home