Deshabhimani

ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം

ഓട്ടോ ടാക്സിനിരക്ക് പുതുക്കിനിശ്ചയിക്കണം

District Conference

കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 02:31 AM | 1 min read

കൊച്ചി


ഇന്ധനവില അനിയന്ത്രിതമായി വർധിപ്പിച്ച സാഹചര്യത്തിൽ ഓട്ടോ ടാക്സി നിരക്ക് പുതുക്കിനിശ്ചയിക്കണമെന്ന്‌ കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.


സി പി കമലാസനൻ നഗറിൽ (എറണാകുളം ടി കെ രാമകൃഷ്ണൻ സാസ്‌കാരികകേന്ദ്രം) ചേർന്ന സമ്മേളനം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ പി ശെൽവൻ അധ്യക്ഷനായി.


സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്, എം ബി സ്യമന്തഭദ്രൻ, കെ എ അലി അക്ബർ, കെ കെ കലേശൻ, എം പി ഉദയൻ, വിനോദ് മാത്യു, ഇ പി സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി എം ഹാരിസ് (പ്രസിഡന്റ്), വിനോദ് മാത്യു, ഇ എം സുനിൽകുമാർ, പി പി ബ്രൈറ്റ് (വൈസ് പ്രസിഡന്റുമാർ), വി എ സക്കീർ ഹുസൈൻ (ജനറൽ സെക്രട്ടറി), ടി വി രാജൻ, ഇ പി സുരേഷ്, എം ആർ സോമൻ (ജോയിന്റ്‌ സെക്രട്ടറിമാർ), പി ആർ പ്രസാദ് (ട്രഷറർ).




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home