പ്രവാസി സംഘം അങ്കമാലി ഏരിയ സമ്മേളനം
തിരിച്ചുവന്ന പ്രവാസികളെയും ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണം

കേരള പ്രവാസി സംഘം അങ്കമാലി ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് പി എൻ ദേവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
തിരിച്ചുവന്ന പ്രവാസികളെക്കൂടി നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള പ്രവാസി സംഘം അങ്കമാലി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി എന്‍ ദേവാനന്ദന്‍ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി ബി അലി അധ്യക്ഷനായി. സി പി മണി അനുശോചനപ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി യോഹന്നാന്‍ വി കൂരന്‍ പ്രവർത്തന റിപ്പോര്‍ട്ടും ജില്ലാ ജോയിന്റ് സെക്രട്ടറി പി സി സോമശേഖരന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സിപിഐ എം ഏരിയ സെക്രട്ടറി കെ പി റെജീഷ്, ലോക്കൽസെക്രട്ടറി സജി വര്‍ഗീസ്, സംഘം ട്രഷറര്‍ സി എം സാബു, എം പി ബെന്നി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: പി ബി അലി (പ്രസിഡന്റ്), സി പി മണി, ഷിബു അയ്യമ്പുഴ (വൈസ്‌പ്രസിഡന്റുമാർ), യോഹന്നാന്‍ വി കൂരന്‍ (സെക്രട്ടറി), എം വി ജോസ്, പി ഐ യോഹന്നാന്‍ (ജോയിന്റ് സെക്രട്ടറിമാർ), എം പി ബെന്നി (ട്രഷറർ).









0 comments