ad
Deshabhimani

കെബിപിഎസിൽ 
സുസ്ഥിര പെൻഷൻ നടപ്പാക്കണം

KBPS

കേരള ബുക്സ് പബ്ലിക്കേഷൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) വാർഷിക സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി കെ മണി ശങ്കർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 22, 2026, 02:38 AM | 1 min read

കാക്കനാട്


കെബിപിഎസിൽനിന്ന്‌ വിരമിച്ച മുഴുവൻ തൊഴിലാളികൾക്കും അടിയന്തരമായി സുസ്ഥിര പെൻഷൻ നടപ്പാക്കണമെന്ന് കേരള ബുക്സ് പബ്ലിക്കേഷൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.


ആനത്തലവട്ടം ആനന്ദൻ നഗറിൽ (കാക്കനാട് പെൻഷൻ ഭവൻ) നടന്ന സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി കെ മണി ശങ്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ എ ജി ഉദയകുമാർ അധ്യക്ഷനായി. സെക്രട്ടറി വി വി മായ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.


ഭാരവാഹികൾ: എ ജി ഉദയകുമാർ (പ്രസിഡന്റ്‌), വി എൻ സതീശൻ (ജനറൽ സെക്രട്ടറി), എം എം ഉണ്ണിക്കൃഷ്ണൻ (സെക്രട്ടറി), കെ എസ് മൻസൂർ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home