റയോൺസ് പോയാൽ കെയ്ൻസ്...

പെരുമ്പാവൂർ
വല്ലം റയോൺപുരത്തെ ട്രാവൻകൂർ റയോൺസിന്റെ ഭൂമിയിൽ കാൽനൂറ്റാണ്ടിനുശേഷം വ്യവസായം തിരികെ എത്തി. കെയ്ൻസ് ടെക്‌നോളജിയുടെ സംസ്ഥാനത്തെ ആദ്യ ഉല്‍പ്പാദന യൂണിറ്റിന്റെ ഉദ്‌ഘാടനം മന്ത്രി പി രാജീവാണ് നിർവഹിച്ചത്.
2001 ജൂൺ 17ന് ട്രാവൻകൂർ റയോൺസിന് പൂട്ടുവീഴുമ്പോൾ 2000 പേർക്കാണ് തൊഴിൽ നഷ്ടമായത്. 25 വർഷമായി കാടുകയറിക്കിടന്ന ഭൂമിയിൽ എൽഡിഎഫ് സർക്കാർ കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിച്ചു.
റയോൺസിന്റെ ഭൂമിയിൽ പല നിർദേശങ്ങളും വന്നെങ്കിലും ഇലക്‌ട്രോണിക്സ് വ്യവസായ പാർക്ക് വികസിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. 2025 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഉണ്ടായ നിക്ഷേപ വാഗ്ദാനമാണ് യാഥാർഥ്യമായത്. 28 ഏക്കറിൽ നിലവിലുണ്ടായിരുന്ന 15,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം നവീകരിച്ചാണ് ആദ്യഘട്ട ഉല്‍പ്പാദന യൂണിറ്റ് തുറന്നത്. 80,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ബീറ്റ ബില്‍ഡിങ്ങിനും തറക്കല്ലിട്ടു. 80,000 ചതുരശ്രയടി വരുന്ന ഗാമ, ഒരുലക്ഷം ചതുരശ്രയടി വരുന്ന ഡെല്‍റ്റ എന്നീ സമുച്ചയങ്ങള്‍കൂടി ഉയരും.










0 comments