ad
Deshabhimani

കതിർ ‘ആകാശത്തോട്ടം’ പദ്ധതി തുടങ്ങി

KATHIR

ആലുവ കതിർ കാർഷികകൂട്ടായ്മയും ദേശാഭിവർധിനി സഹകരണബാങ്കും ചേർന്ന് നടപ്പാക്കുന്ന ‘ആകാശത്തോട്ടം' പദ്ധതി ആലുവ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. വി സലിം ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 20, 2026, 02:13 AM | 1 min read

ആലുവ


ആലുവ കതിർ കാർഷികകൂട്ടായ്മയും ദേശാഭിവർധിനി സഹകരണബാങ്കും ചേർന്ന് നഗരത്തിലെ ഫ്ലാറ്റുകളിലെ ബാൽക്കണിയിലും ടെറസുകളിലും ആരംഭിക്കുന്ന ഗ്രോബാഗ് ജൈവ പച്ചക്കറിക്കൃഷി "ആകാശത്തോട്ടം' പദ്ധതി ആലുവ മണപ്പുറം വാർഡിൽ തുടങ്ങി.


ആലുവ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. വി സലിം ഉദ്ഘാടനം ചെയ്തു. മണപ്പുറം വാർഡ് കൗൺസിലർ ഫെബിൻ പള്ളത്ത് അധ്യക്ഷനായി. പദ്ധതിയുടെ തുടക്കമായി അഞ്ച്‌ ഫ്ലാറ്റുകളിലായി 300 ഗ്രോബാഗുകളിൽ പച്ചക്കറിക്കൃഷി തുടങ്ങി. ദേശാഭിവർധിനി ബാങ്ക് ഡയറക്ടർ പി ആർ രതീഷ്, രാജീവ് സക്കറിയ, നഗരസഭാ പ്രതിപക്ഷനേതാവ് ശ്യാം പത്മനാഭൻ, കൗൺസിലർമാരായ പി ആർ രാജേഷ്, പി എം ഹിജാസ്, ദിവ്യ സുനിൽ, ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികളായ ഉണ്ണിക്കൃഷ്ണൻ, ജി സുഭാഷ്, കേണൽ വർഗീസ് മേനാച്ചേരി, ജോയ് ആന്റണി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home