പൊക്കാളിക്കൃഷിക്ക് വിത്തെറിഞ്ഞു

കേരള കർഷകസംഘം കോട്ടുവള്ളി ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ പൊക്കാളിക്കൃഷി തത്തപ്പിള്ളി പാലക്കത്തോട് പാടശേഖരത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
കേരള കർഷകസംഘം കോട്ടുവള്ളി ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊക്കാളിക്കൃഷിക്ക് തുടക്കമായി.
തത്തപ്പിള്ളി പാലക്കത്തോട് പാടശേഖരത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് പി ടി കൃഷ്ണൻ അധ്യക്ഷനായി. കർഷകസംഘം ഏരിയ സെക്രട്ടറി പി പി അജിത്ത്കുമാർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സുനിത ബാലൻ, പഞ്ചായത്തംഗം പി എം മനോജ്, കെ വി രവീന്ദ്രൻ, സി കെ അനിൽകുമാർ, എ കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.










0 comments