തകർച്ചയുടെ പാതയിൽ കാഞ്ഞൂർ

കാഞ്ഞൂർ പഞ്ചായത്ത് ഓഫീസിനുമുന്നിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
കെ ഡി ജോസഫ്
Published on Oct 01, 2025, 03:53 AM | 1 min read
കാലടി
പതിനഞ്ച് വർഷമായി വികസന പ്രവർത്തനങ്ങളൊന്നും നടത്താതെ യുഡിഎഫ് ഭരിക്കുന്ന കാഞ്ഞൂർ പഞ്ചായത്ത് തകർച്ചയുടെ പാതയിലാണ്. അഞ്ചുവർഷത്തിനിടെ മൂന്നുവീതം പ്രസിഡന്റും വൈസ് പ്രസിഡന്റും ഇവിടെ ഭരിച്ചു. പഞ്ചായത്ത് ഭരണകക്ഷികൾക്കിടയിലെ തമ്മിലടിയും കെടുകാര്യസ്ഥതയും വികസനമുരടിപ്പും പഞ്ചായത്തിനെ തളർത്തി. അഞ്ചുവർഷത്തെ ഭരണത്തിൽ കാഞ്ഞൂരിൽ പൊതുവായ വികസനത്തെ ചൂണ്ടിക്കാണിക്കാൻ ഒരു പദ്ധതിയും നടപ്പാക്കാനായില്ല. പുതിയേടം മിനിസിവിൽ സ്‌റ്റേഷൻ നടപ്പായില്ല. തെക്കേ അങ്ങാടി വെള്ളക്കെട്ടിന് പരിഹാരമില്ലാതെ തുടരുന്നു.
പഞ്ചായത്ത് അതിർത്തിയിലെ ഗ്രാമീണ റോഡുകൾ സഞ്ചാരയോഗ്യമല്ല. പൊതു ശൗചാലയങ്ങളില്ല. പുറമ്പോക്കുഭൂമികൾ അന്യാധീനമാക്കി. അങ്കണവാടികൾ ഇപ്പോഴും യാഥാർഥ്യമായില്ല. വെള്ളക്കെട്ടിനെത്തുടർന്ന് പാടശേഖരങ്ങളിൽ കൃഷിയിറക്കാനാകുന്നില്ല. തരിശുഭൂമികളിൽ കൃഷി നടത്താൻ പ്രത്യേക പദ്ധതിയും നടപ്പാക്കിയില്ല.
നിലവിലുണ്ടായിരുന്ന കുടുംബശ്രീ ഹോട്ടൽ നിർത്തലാക്കി. കുടുംബശ്രീവഴിയുള്ള നിരവധി പദ്ധതികൾ പലതും നടപ്പാക്കിയില്ല. കുടുംബശ്രീ പ്രവർത്തനവും നിർജീവമാണ്. മാലിന്യ സംസ്‌കരണത്തിനും കൃത്യമായ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാനായില്ല. കാർഷിക മേഖലയിൽ ഉൽപ്പാദനം കുത്തനെ താഴ്‌ന്നു. വഴിവിട്ട് പരസ്യം കൊടുത്ത വകയിൽ ലക്ഷങ്ങൾ കൈക്കലാക്കിയതായി വൻ ആരോപണം ഉയർന്നിട്ടുണ്ട്. പാവപ്പെട്ടവർക്കായി ദുരിതാശ്വാസനിധിയോ പ്രവർത്തനങ്ങളോ ഉണ്ടായില്ല.










0 comments