കനിവ് പാലിയേറ്റീവ് കൺവൻഷൻ

കനിവ് മലയാറ്റൂർ പഞ്ചായത്ത് കൺവൻഷൻ കനിവ് ഏരിയ സെക്രട്ടറി എം പി സേതുമാധവൻ ഉദ്ഘാടനം ചെയ്യുന്നു
കാലടി
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി മലയാറ്റൂർ -നീലീശ്വരം പഞ്ചായത്ത് കൺവൻഷൻ കനിവ് ഏരിയ സെക്രട്ടറി എം പി സേതുമാധവൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പഞ്ചായത്ത് പ്രസിഡന്റ് സതി ഷാജി അധ്യക്ഷയായി. സെക്രട്ടറി ജനത പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു.
സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ പി ബിനോയ്, ലോക്കൽ സെക്രട്ടറി സി എസ് ബോസ്, പി ജെ ബിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആനി ജോസ് (പ്രസിഡന്റ്), ടി സി ബാനു (വൈസ് പ്രസിഡന്റ്), സി പി ഷാജി (സെക്രട്ടറി), ജനത പ്രദീപ് (ജോയിന്റ് സെക്രട്ടറി), സതി ഷാജി (ട്രഷറർ).








0 comments