കനിവ് ഭവനത്തിന് കല്ലിട്ടു

സിപിഐ എം ആരക്കുഴ ലോക്കൽ കമ്മിറ്റി നിർമിക്കുന്ന കനിവ് ഭവനത്തിന് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ കല്ലിടുന്നു
മൂവാറ്റുപുഴ
സിപിഐ എം ആരക്കുഴ ലോക്കൽ കമ്മിറ്റി മേമടങ്ങ് ബ്രാഞ്ചിൽ തെക്കുംകാട്ടിൽ ഷാജിക്കും കുടുംബത്തിനും നിർമിക്കുന്ന കനിവ് ഭവനത്തിന് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ കല്ലിട്ടു.
ലോക്കൽ സെക്രട്ടറി ബിനോയി ഭാസ്കരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, പി ആർ സജിമോൻ, ബെന്നി വർഗീസ്, സിബി കുര്യാക്കോസ്, സി ആർ ജനാർദനൻ, പി എം അഖിൽ, ഉണ്ണി രാജു, മിനി ബൈജു എന്നിവർ സംസാരിച്ചു.










0 comments