കനിവ് ഫിസിയോതെറാപ്പി ദിനാചരണം നടത്തി

കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ആഭിമുഖ്യത്തിൽ അഞ്ചുമന ഫിസിയോതെറാപ്പി സെന്ററിൽ നടന്ന ഫിസിയോതെറാപ്പി ദിനാചരണം ജില്ലാ പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ആഭിമുഖ്യത്തിൽ ജില്ലയിൽ 22 കേന്ദ്രങ്ങളിൽ ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു. അഞ്ചുമന ഫിസിയോതെറാപ്പി സെന്ററിൽ നടന്ന യോഗം കനിവ് ജില്ലാ പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എം പി ഉദയൻ, ജോയിന്റ് സെക്രട്ടറി എൻ വി മഹേഷ്, സിപിഐ എം തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, ഡോ. ജോ ജോസഫ്, ഖദീജ മൊയ്തീൻ എന്നിവർ സംസാരിച്ചു. കനിവും എ പി വർക്കി മിഷൻ ആശുപത്രിയും സംയുക്തമായി സൗജന്യ നിരക്കിൽ നടത്തുന്ന ആൻജിയോ പ്ലാസ്റ്റി ചികിത്സയ്‌ക്കുള്ള അപേക്ഷകൾ ഡോ. ജോ ജോസഫ് ഏറ്റുവാങ്ങി. ഫിസിയോതെറാപ്പി സെന്ററിൽനിന്ന് ചികത്സ നേടി രോഗമുക്തരായവരും കൂട്ടിരിപ്പുകാരും അനുഭവങ്ങൾ പങ്കുവച്ചു.
തുടർന്ന് കലാപരിപാടികൾ അരങ്ങേറി.വാർധക്യത്തിലെ ആരോഗ്യം വിഷയമായാണ് ഇൗ വർഷം ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ ജില്ലാ നേതാക്കൾ, ഡോക്ടർമാർ, കനിവ് വളന്റിയർമാർ, സ്റ്റാഫ് നഴ്‌സുമാർ തുടങ്ങിയവർ നേതൃത്വം നൽകി.










0 comments