കിടപ്പുരോഗികൾക്കായി ഉപകരണങ്ങൾ കൈമാറി

നായത്തോട് റെഡ്കെയർ കനിവ് പാലിയേറ്റീവ് കേന്ദ്രത്തിന് മുൻ കൗൺസിലർ വർഗീസ് കിഴക്കേടത്തിന്റെ കുടുംബാംഗങ്ങൾ ഉപകരണങ്ങൾ കൈമാറുന്നു
അങ്കമാലി
നായത്തോട് റെഡ്കെയർ കനിവ് പാലിയേറ്റീവ് കേന്ദ്രത്തിന് മുൻനഗരസഭാ കൗൺസിലർ പരേതനായ വർഗീസ് കിഴക്കേടത്തിന്റെ (ജോസ്‌പുരം) കുടുംബം കിടപ്പുരോഗികൾക്ക് ആവശ്യമായ വിവിധ ഉപകരണങ്ങൾ നൽകി.
അഡ്‌ജസ്റ്റബിൾ ഹോസ്പിറ്റൽ ബെഡ്, തംബ് ഇമ്മൊബിലൈസർ, ആം ഇമ്മൊബിലൈസർ, റീഹാബിലിറ്റേഷൻ പേഷ്യന്റ് ലിഫ്റ്റ് ആൻഡ് ട്രാൻസ്ഫർ സ്ലിങ്, ട്രാൻസ്ഫർ ബെൽറ്റ് വിത്ത് ഹാൻഡിൽസ്, പേഷ്യന്റ് ട്രാൻസ്ഫർ ലിഫ്റ്റ് ഷീറ്റ് എന്നിവയാണ് വർഗീസ് കിഴക്കേടത്തിന്റെ ഭാര്യ റോസി വർഗീസ്, മക്കളായ തോബിയാസ്, ദീപക് എന്നിവർ ചേർന്ന് റെഡ്കെയറിന് കൈമാറിയത്. ഭാരവാഹികളായ ടി വൈ ഏല്യാസ്, ജിജോ ഗർവാസിസ് എന്നിവർ ഏറ്റുവാങ്ങി. സഹകരണ ബാങ്ക് ഡയറക്ടർ കെ ആർ കുമാരൻ, ടി വി ശാമുവൽ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മിനോയ് പൗലോസ് തുടങ്ങിയവർ ഒപ്പമുണ്ടായി.










0 comments